
newsdesk
മുക്കം: പട്ടാപകൽ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയ സംഭവത്തിൽ , സി സി ടി വി ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതായി ക്ഷേത്രം ജീവനക്കാർ പറഞ്ഞു .
കഴിഞ്ഞദിവസം തന്നെ മുക്കം ഭാഗത്തു ഒരു മോഷണക്കേസിൽ പോലീസ് പിടിയിൽ ആയ ഇയാൾ പുറത്തിറങ്ങിയിട്ടു രണ്ടു ദിവസം കഴിയുമ്പോൾ ആണ് ഇയാൾ അമ്പലത്തിലെ ഭണ്ഡാരം മോഷ്ടിച്ചതെന്നു
ഓഫീസ് സെക്രട്ടറി പറഞ്ഞു .
ഏകദേശം ഇരുപതോളം കേസിൽ ഇയാളെ പേരിൽ മോഷണ കുറ്റം ചുമത്തപ്പെട്ടിട്ടുള്ളതായും ചെറിയ മാനസിക പ്രേശ്നങ്ങൾ ഉള്ള വ്യക്തി ആണെന്നും പറയുന്നു .
വ്യാഴാച്ച ഉച്ചയോടെയാണ് സംഭവം .രാവിലെ ക്ഷേത്രത്തിന് മുമ്പിൽ വെക്കുകയും രാത്രിയിൽ ഓഫീസിൽ കൊണ്ടുവെക്കുകയും ചെയ്യുന്ന ഭണ്ഡാരമാണ് മോഷ്ടിച്ചത് .
വൈകിട്ട് അമ്പലത്തിലെത്തിയ ഓഫീസ് സെക്രട്ടറി ആണ് സംഭവം കാണുന്നത് . ക്ഷേത്ര കമ്മിറ്റി മുക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുക്കം പോലീസ് പ്രതിക്കായി തിരച്ചിൽ തുടരുകയാണ് .