മുക്കം ,മാമ്പറ്റയിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കുന്ദംകുളത്ത് വെച്ച് പിടിയിലായ ഒന്നാം പ്രതി ദേവദാസിനെ കോടതി റിമാൻ്റ് ചെയ്തു;കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

മുക്കം:മുക്കത്ത് മാമ്പറ്റയിൽ പീഡന ശ്രമം ചെറുത്ത് , യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ സംഭവത്തിൽ ,കുന്ദംകുളത്ത് വെച്ച് പിടിയിലായ ഒന്നാം പ്രതി ദേവദാസിനെ കോടതി റിമാൻ്റ് ചെയ്തു. കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.സുരേഷ്, റിയാസ് എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു.

അറസ്റ്റിലായ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിൽ നിന്ന് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വൈകാതെ പിടികൂടാമെന്ന കണക്കുകൂട്ടലിലാണ് മുക്കം പോലീസ്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് .

പ്രതികൾക്കെതിരെ ഡിജിറ്റൽ തെളി വുകൾ അടക്കം പോലീസ് സീകരിച്ചിട്ടുണ്ട് ..അതിക്രമം നടന്ന സ്ഥലത്ത് എത്തിച്ച് ദേവദാസിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു .പ്രതി സ്വന്തം വാഹനം കോഴിക്കോട് ഉപേക്ഷിച്ചു അഭിഭാഷകനെ കാണാനായി കൊച്ചിയിലേക്ക് പോവുന്നതിനിടെയാണ് ,പോലീസ് പിടികൂടിയത് .ഹൈക്കോടതിയെ സമീപിച്ച് മുൻ‌കൂർ ജാമ്യം തേടുകയായിരുന്നു ദേവദാസിന്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു .കേസിൽ യുവതിയുടെ രഹസ്യ മൊഴി രേഖപെടുത്തുവാനും പോലീസ് തീരുമാനിച്ചിട്ടുണ്ട് .

error: Content is protected !!