
newsdesk
ഓമശ്ശേരി : അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് നാഷണൽ സർവീസ് സ്കീം , ക്യാമ്പസസ് ഓഫ് കോഴിക്കോട്, ജില്ലാ ലിറ്ററസി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വോട്ടർ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. വോട്ടെടുപ്പിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉയർത്താനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തിയ പരിപാടി ശ്രദ്ധേയമായി.പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച ലഘു സർവ്വേയും നടത്തുന്നു.
മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. “വോട്ട് ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രതീകമാണെന്നും യുവജനങ്ങൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുകയും നിർഭയമായി അവരുടെ അവകാശം വിനിയോഗിക്കുകയും വേണം,” എന്ന് അദ്ദേഹം വ്യക്തമാക്കി. കോളേജ് പ്രിൻസിപ്പാൾ സെലീന വി അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് കൗൺസിലർ ഫാത്തിമ കുടപ്പന മുഖ്യ സന്ദേശം നൽകി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് സെക്രട്ടറി അഫ്ര ഷിറിൻ എന്നിവർ പ്രസംഗിച്ചു. ഹുദ ഫാത്തിമ, അനീസ, മെഹറിൻ, ഹയ ഫാത്തിമ, ഫാത്തിമ ഫിദ, ഹന്നത്ത് എന്നിവർ നേതൃത്വം നൽകി.