
newsdesk
കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം. മധ്യവയസ്കനെയാണ് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേരും ഒളിവിൽ എന്ന് പോലീസ് അറിയിച്ചു.
പുതുപ്പാടി വയനാടൻ കുന്ന് സ്വദേശി കുഞ്ഞിമൊയ്തീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം പുതുപ്പാടി -മലപുറം ലോക്കൽ കമ്മിറ്റി അംഗവുമായ അബ്ദുറഹിമാനാണ്.അബ്ദുറഹിമാന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവരാണ് മറ്റു പ്രതികൾ. അബ്ദുറഹ്മാന്റെ ബന്ധുവിനോട് മോശമായി പെരുമാറിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ കുഞ്ഞു മൊയ്തീനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
നടുറോട്ടിൽ പട്ടാപ്പകൽ നടത്തിയ ആൾക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.രാവിലെ എട്ട് മണി മുതൽ 256 റേഷൻ കടകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇന്ന് തുറക്കാത്ത കടകൾ ഉച്ചമുതൽ ഏറ്റെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നാൽപ്പതിലധികം മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇന്ന് മുതൽ റേഷൻ വ്യാപാരി സംഘടനകൾ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
റേഷൻ വിതരണം തടസപ്പെടുത്തിയാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാപാരികൾ അവരുടെ നിലനിൽപ്പിനു വേണ്ടി സമരത്തിനിറങ്ങുമ്പോൾ നിയമ നടപടികളുടെ വാളോങ്ങിക്കൊണ്ടുള്ള ഭക്ഷ്യ കമ്മീഷന്റെ നടപടി ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് റേഷൻ ഡീലേഴ്സ് കോ – ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ എം എ എയും ജനറൽ കൺവീനർ ജോണി നെല്ലൂരും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.നിലവിൽ സംസ്ഥാനത്ത് 330 റേഷൻ കടകൾ സഹകരണ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 156 കടകൾ താൽകാലിക ലൈസൻസികളാണ് നടത്തി വരുന്നത്. ഒരു കട സപ്ലൈകോ ആണ് നടത്തുന്നത്.