
newsdesk
കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്ന് രാവിലെ 8.40നായിരുന്നു സംഭവം. കൊയിലാണ്ടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ മേൽപ്പാലത്തിനടിയിലായിരുന്നു അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.