
Report: Web Desk
കേരളത്തിലെ സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. പവന് 720 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,620 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,960 രൂപയും. നവംബർ 23ന്, ഗ്രാമിന് 4,710 രൂപയായിരുന്നു നിരക്ക്. പവന് 37,680 രൂപയും. അന്താരാഷ്ട്ര സ്വർണവിലയിലും ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,829 ഡോളറാണ് നിലവിലെ നിരക്ക്.