പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ വയനാട്ടിൽ പ്രിയങ്കക്കും ചേലക്കരയിൽ ചേലക്കരയിൽ പ്രദീപിനും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനും അനുകൂലം

പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ വയനാട്ടിൽ പ്രിയങ്കക്കും ചേലക്കരയിൽ പ്രദീപിനും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനും അനുകൂലം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷത്തിലേക്ക് എത്തുന്നു. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 119489 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

പാലക്കാട് ബിജെപി ലീഡ് കുറഞ്ഞു
പാലക്കാട് ആറാം റൗണ്ടിൽ ബിജെപിയുടെ ലീഡ് ഇടിഞ്ഞു. ആറാം റൗണ്ടിൽ യുഡിഎഫ് മുന്നേറ്റം.

റൗണ്ട് 6

ബിജെപി : 2719
എൽഡിഎഫ് : 1755
യുഡിഎഫ് : 3270

ലീഡ് : യുഡിഎഫ് – 551

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപാണ് മുന്നേറ്റം തുടരുന്നത്.
സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയ‍ർത്തി പ്രദീപ്
ചേലക്കരയിൽ ദേശമംഗലം പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയർത്തി ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപ്. 392 വോട്ട് ലീഡ് നേടിയാണ് മുന്നേറ്റം. ദേശമംഗലം പഞ്ചായത്തിലെ 25ാം ബൂത്ത് കൊണ്ടയൂരിലാണ് നേട്ടം. 2021 ൽ രാധാകൃഷ്ണൻ ഇവിടെ നേടിയത് 294 വോട്ട് ലീഡായിരുന്നു.

കർണാടകയിൽ മൂന്ന് സീറ്റുകളിലും കോൺഗ്രസ് മുന്നിൽ
കർണാടകയിൽ മൂന്ന് സീറ്റുകളിലും കോൺഗ്രസ് മുന്നിൽ. ചന്നപട്ടണയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ പിന്നിലാണ്. നിഖിലിന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സിപി യോഗേശ്വർ മുന്നിലാണ്. ശിവ്‍ഗാവിൽ ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈ നേരിയ വോട്ടിന് പിന്നിലാണ്. ബിജെപിയുടെ ഉറച്ച കോട്ടയാണ് ശിവ്‍ഗാവ്. സണ്ടൂരിൽ കോൺഗ്രസ് എംപി ഇ തുക്കാറാമിന്‍റെ ഭാര്യ ഇ അന്നപൂർണ വ്യക്തമായ മേൽക്കൈ നേടി.

error: Content is protected !!