കണ്ണിപറമ്പ് ജിഎൽപി സ്കൂൾ നൂറാം വാർഷിക ആഘോഷ നിറവിൽ

കണ്ണിപറമ്പ് ജിഎൽപി സ്കൂൾ നൂറാം വാർഷിക ആഘോഷത്തിന്റെ തുടക്കം കുറിച്ച് വിളംബര ജാഥ നടന്നു.കണ്ണിപറമ്പ് അങ്ങാടിയിൽ നിന്നും ആരംഭിച്ച് സ്കൂളിൽ സമാപിച്ചു.വിളംബര ജാഥയിൽ മാവൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീജ, മോഹൻദാസ്, അപ്പുകുഞ്ഞൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈജ ടീച്ചർ ,പിടിഎ പ്രസിഡണ്ട് സുനിൽകുമാർ പി കെ , Dr പരമേശ്വരൻ മാസ്റ്റർ, Dr സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ സ്വാഗതസംഘം ചെയർമാൻ അപ്പുകുഞ്ഞൻ പതാക ഉയർത്തി.

error: Content is protected !!