
newsdesk
കൊടിയത്തൂർ: സിപിഐഎം കൊടിയത്തൂർ ലോക്കൽ സമ്മേളനം ഒക്ടോബർ 26, 27 തീയതികളിൽ സഖാവ് സി ആലി നഗറിൽ സൗത്ത് കൊടിയത്തൂരിൽ വച്ച് നടക്കുന്നു. സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കെ.സി മമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ പഴം പറമ്പിൽ നിന്നും, പതാക ഗിരീഷ് കാരക്കുറ്റിയുടെ നേതൃത്വത്തിൽ കാരക്കുറ്റിയിൽ നിന്നും നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ സൗത്ത് കൊടിയത്തൂരിൽ സമാപിച്ചു. സ്വാഗതസംഘം
ചെയർമാൻ വി വീരാൻകുട്ടി പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ .രമേഷ് ബാബു ,സി ടി സി അബ്ദുള്ള,ലോക്കൽ സെക്രട്ടറി കെ പി ചന്ദ്രൻ ,എൻ രവീന്ദ്രകുമാർ , നാസർ കൊളായി,
ഇ. അരുൺ ,അഖിൽ കെ പി ,എപി കബീർ, കെ.ടി മൈമൂന എന്നിവർ സംസാരിച്ചു. സി.ടി അബ്ദുൽ ഗഫൂർ സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.