കോഴിക്കോട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു

കോഴിക്കോട്∙ കോന്നാട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞതിനു പിന്നാലെ ഭട്ട് റോഡ് കടപ്പുറത്തും മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു. വ്യാഴം രാവിെലയാണ് മത്തി കൂട്ടത്തോടെ തീരത്ത് അടിഞ്ഞത്. നാട്ടുകാരും യാത്രക്കാരും ഉൾപ്പെടെയുള്ളവർ കവറുകളുമായി എത്തി പിടയ്ക്കുന്ന മത്തി ശേഖരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് മത്തികൾ കോന്നാട് കടപ്പുറത്ത് അടിഞ്ഞത്.

മത്തികൂട്ടം കരയ്ക്കടിഞ്ഞതിനു പിന്നിൽ ‘തെർമോക്ലൈൻ’: പ്രാണവായു തേടിയെത്തി, ചത്തൊടുങ്ങി
അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസമാണ് മത്തി ജീവനോടെ കരയ്ക്കടിയാൻ കാരണമാകുന്നത്. കഴിഞ്ഞ ദിവസം കോന്നാട് ബീച്ചില്‍ മത്തി ചാകരയെന്നറിഞ്ഞ് കുട്ടികളടക്കം നിരവധിപ്പേര്‍ മീന്‍വാരാനെത്തി. കാലി കവറുമായി വന്നവര്‍ കവർ നിറയെ മീനുമായാണ് മടങ്ങിയത്.

error: Content is protected !!