
newsdesk
കൊടുവള്ളി : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും, കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പായ “കാർഷിക യന്ത്രം സർവ്വം ചലിതം കൊടുവള്ളി”, 2024 ഒക്ടോബർ 21 ന്, തിരുവമ്പാടി കാർഷിക സേവന കേന്ദ്രത്തിൽ ആരംഭിക്കുന്നു . പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിൽ കൊടുവള്ളി ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലേയും, കൊടുവള്ളി നഗരസഭയിലേയും കർഷകരുടെ കേടുപാടായ എല്ലാ കാർഷിക യന്ത്രങ്ങളുടേയും (പെട്രോൾ/ഡീസൽ എൻജിനുകൾ മാത്രം) അറ്റകുറ്റപ്പണികൾ തീർത്തു നൽകും. ഈ സേവനം തികച്ചും സൗജന്യമായാണ് നൽകുക . എന്നാൽ ഏതെങ്കിലും സ്പെയർ പാർട്സുകൾ ആവശ്യമായി വന്നാൽ, ആ തുക മാത്രം കർഷകരിൽ നിന്നും ഈടാക്കും .
കാർഷിക യന്ത്രങ്ങളുടെ റിപ്പയർ ചെയ്യുന്നതിനോടൊപ്പം കർഷകരിൽ യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് അവബോധമുണ്ടാക്കി എടുക്കുന്നതിനും ഈ ക്യാമ്പ് ലക്ഷ്യം വെക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കർഷകർക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ
9497009673
9383471820
9383471831