
Report: Web Desk
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത കോഴിക്കോട് ജില്ലയിൽ യെല്ലോ അലെർട്.കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഒമാന്‍ യമന്‍ ഭാഗത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തിന് ഭീഷണിയല്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയമഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി.