
Report: Web Desk
റംസിയുടെ ആത്മഹത്യ നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു.വരൻ്റെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, അസറുദീൻ്റെയും പ്രതിയും സഹോദരനുമായ ഹാരിസിൻ്റെയും മാതാപിതാക്കൾ എന്നിവർക്ക് കൊല്ലം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ വാദം പരിഗണിച്ച് മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതു. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നടി ഉൾപ്പെടെയുള്ളവരെ ഏത് സമയത്തും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകും. ആവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല.