
Report: Web Desk
കോവിഡ് പോസിറ്റീവായ കൊറോണക്ക് പെണ്‍കുഞ്ഞ് ജനിച്ചു.ഗീതാ മന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് കൊല്ലം മെഡിക്കൽകോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പ്രസവിച്ചത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗർഭസംബന്ധമായ പതിവ് പരിശോധനക്ക് എത്തിയപ്പോൾ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടർന്ന് ഈ മാസം പത്തിന് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.വ്യാഴാച പുലർച്ചെ ആയിരുന്നു പ്രസവം.