ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു; സംഭവം തിരുവമ്പാടി, മേലെ പൊന്നാങ്കയത്തു

തിരുവമ്പാടി: മേലെ പൊന്നാങ്കയത്തു ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

തെങ്ങ് ,കമുക് ,വാഴ,ജാതി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത് . മൂന്നു കർഷകരുടെ ഏതാണ്ട് ഒരേക്കറോളം വരുന്ന കൃഷി നശിപ്പിച്ചിട്ടുണ്ട് .ഇടനിലപറമ്പിൽ ജോർജ് , തിരുവമ്പാടി പഞ്ചായത്തിൽ കഴിഞ്ഞ തവണ മികച്ച കർഷകൻ ആയി തിരഞ്ഞെടുത്ത വട്ടത്തുണ്ടതിൽ ജിഷാന്ത്‌ ,അമ്പലവേലിയിൽ സാബു ,എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത് .

സോളാർ സ്‌പെൻസിങ് വെച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്‌
എത്രയും പെട്ടെന്ന് സ്‌പെൻസിങ് പ്രവർത്തിപ്പിക്കണമെന്നും, വാച്ചർമാരുടെ നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു .

error: Content is protected !!