തിരുവമ്പാടിയിൽ എൽ.ഡി.എഫ് സമരത്തിലേക്ക്

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച പഞ്ചായത്തു റോഡുകൾ പുനഃനിർമ്മിക്കാത്ത പഞ്ചായത്തു നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ അനിശ്ചിത കാല സമരം ആരംഭിക്കാൻ എൽ.ഡി.എഫ് പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചു. ജൽജീവൻ പദ്ധതിക്കായി കാന കീറുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള തുക കൂടി അടങ്ങുന്നതാണ് എസ്റ്റിമേറ്റ്. എന്നാൽ കരാറുകാരനെക്കൊണ്ട് എല്ലാ പണിയും നടത്തിക്കാനുള്ള ഇടപെടൽ നടത്താൻ തയ്യാറാകാത്ത പഞ്ചായത്തു നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. യോഗത്തിൽ ജോസ് പൈമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, ഗണേഷ് ബാബു, ഗോപി ലാൽ, കെ.കെ. നിസ്താർ, ബേബി മണ്ണംപ്ലാക്കൽ, സി.കെ.അബ്ബാസ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!