പാലിയേറ്റീവ് ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു

പാലിയേറ്റീവ് ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.കരുവാരക്കുണ്ട്
ചുങ്കത്ത് ഭവനം പറമ്പിൽ താമസിക്കുന്ന പൊട്ടച്ചിറ റഫീക്ക് എന്ന കുഞ്ഞാണിയാണ് മരണപ്പെട്ടത്,
ചുങ്കത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു, കഴിഞ്ഞ ഒന്നാം തീയതിയാണ് ആംബുലൻസിന്റെ ഡ്രൈവറായി ജോലി ലഭിച്ചത്.
നിയമ നടപടിക്ക് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി . വിവാഹിതനാണ് 11 വയസ്സായ ഒരു മകൾ ഉണ്ട്കരുവാരകുണ്ടിൽ നിന്നും മഞ്ചേരിയിലേക്ക് രോഗിയെ കൊണ്ട് പോകുന്ന സമയത്താണ് കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.കാറിന് പുറകിൽ മോട്ടോർസൈക്കിളും അപകടത്തിൽപ്പെട്ടു. നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് ഉടൻതന്നെ തൊട്ടടുത്തുള്ള ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

error: Content is protected !!