
newsdesk
കോഴിക്കോട്: കോനാട് ബീച്ചിൽ എത്തിയ യുവാക്കളെ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയുടെ നിലപാട് സാംസ്കാരിക കേരളത്തിനു യോജിക്കാത്തതെന്ന് ഡി വൈ എഫ് ഐ.
സദാചാര ഗുണ്ടായിസം നടത്താൻ യാതൊരു കാരണവശാലും ഡി വൈ എഫ് ഐ അനുവദിക്കില്ല. മഹിളാ മോർച്ചയുടെ ‘ചൂൽ’ സദാചാരത്തിനെതിരെ ഇന്ന് വൈകുന്നേരം 5 ന് ഡി വൈ എഫ് ഐ കോനാട് ബീച്ചിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും