
newsdesk
എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. എസ്എഫ്ഐ, കെഎസ്യു, ഫ്രറ്റെനിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടക്കാൻ തീരുമാനിച്ചത്.
കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൽ നാസറിനു സംഘർഷത്തിൽ കുത്തേറ്റിരുന്നു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ക്യാമ്പസിൽ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാർത്ഥികളുമായി സംഘർഷം ഉണ്ടാകുകയായിരുന്നു. കത്തി, ബിയർ കുപ്പി, വടി എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.
അബ്ദുൾ നാസർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിന് പിന്നിൽ ഫ്രറ്റെനെറ്റി, കെഎസ്യു പ്രവർത്തകരാണ്എന്ന് എസ്എഫ്ഐ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി ഫ്രറ്റെനിറ്റി പ്രവർത്തകൻ ബിലാലിനെ ഒരു സംഘം മർദ്ധിച്ചിരുന്നു. ഇതിനുപിന്നിൽ എസ്എഫ്ഐ ആണെന്ന് ഫ്രറ്റെനിറ്റിയും ആരോപിച്ചു.