newsdesk
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ മദ്യകുപ്പികൊണ്ട് പരസ്പരം കുത്തി രണ്ടുപേർക്ക് പരിക്ക്. മരുതത്ത് സ്വദേശി മുനീർ, തമിഴ്നാട് സ്വദേശി ബാബു എന്നിവർക്കാണ് ബീവറേജ് ഔട്ട്ലെറ്റിന് മുൻപിൽ വച്ച് കുത്തേറ്റത്. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.