
വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്.മന്ത്രിമാരും പോലീസുകാരും എവിടെയൊക്കെ പോകുന്നു എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും വീട്ടിൽ കയറി ആക്രമിക്കാൻ അറിയാം എന്നുമാണ് ഭീഷണി. യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ അനാവശ്യമായി പോലീസുകാർ കയറുന്നുവെന്നും അതിനെതിരെ അതെ നാണയത്തിൽ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.
കുണ്ടറയിലെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ മന്ത്രി കെ ടി ജലീലിമിന്റെ രാജി ആവശ്യപ്പെട്ടു മാർച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് പോലീസ് കുടുംബാംഗങ്ങളുടെയും മന്ത്രിയുടെയും വീടാക്രമിക്കുമെന്ന് ഭീഷണിമുഴക്കി സംസാരിച്ചത്
യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.മന്ത്രി കെ ടി ജലീലിനെ അപകടപ്പെടുത്താൻ ശ്രമിച്ചതിനുമായിരുന്നു കേസ്. ഇതിന്റെ ഭാഗമായി വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പോലീസുകാരുടെ മക്കളും കുടുംബക്കാരും പഠിക്കുന്നതും ജോലി ചെയ്യുന്നതെവിടെയാണെന്നും അറിയാമെന്നും പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ള തരത്തിലുള്ള ഭീഷണി സന്ദേശമാണ് ശ്യാം രാജിന്റെ ഭാഗത്തു നിന്നുണ്ടായത്. അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല.