ഭാഗ്യം നോക്കാൻ തിക്കും തിരക്കും ;ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന് റെക്കാഡ് വില്പന; ഓണം ബമ്പർ എടുക്കാൻ കഴിഞ്ഞ വർഷത്തേക്കാൾ ജനങ്ങൾ ഇത്തവണ താൽപര്യം കാണിക്കുന്നതിന് പിന്നിലെ കാരണങ്ങളറിയാം ….

newsdesk

കൊച്ചി: ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന് റെക്കാഡ് വില്പന. തിങ്കളാഴ്ച വൈകിട്ട് വരെ 19.9 ലക്ഷം ടിക്കറ്റുകൾ വിറ്റു. നറുക്കെടുപ്പിന് ഒരു മാസത്തിലേറെശേഷിക്കുമ്പോൾ ആദ്യം അച്ചടിച്ച മുപ്പതു ലക്ഷം ടിക്കറ്റിൽ ഇരുപത് ലക്ഷത്തോളം വിറ്റുപോയി . 70 ലക്ഷത്തിലധികം ടിക്കറ്റ് ചെലവാകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.

രണ്ടാം ഘട്ടമായി 20 ലക്ഷം ടിക്കറ്റുകൾ ഉടൻ വില്പനയ്ക്കെത്തും. വില്പന ആരംഭിച്ച ജൂലായ് 27 ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആദ്യദിനത്തിൽ ഇത്രയും വില്പന. സെപ്തംബർ 20നാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില 500 രൂപയാണ് .കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 66,55,914 എണ്ണം വിറ്റു.

സമ്മാനഘടനയിൽ മാറ്റം വരുത്തിയതിനാൽ ആണ് ഇത്തവണ ഇത്രയേറെ സ്വീകാര്യതയേറിയത് . കഴിഞ്ഞ തവണത്തേക്കാൾ 1,36,759 സമ്മാനങ്ങളുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ ഒരാൾക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം.മറ്റ് സമ്മാനങ്ങൾമൂന്നാം സമ്മാനം 50 ലക്ഷം വീതം 20പേ‌ർക്ക്നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്ക്കഴിഞ്ഞ വ‌ർഷത്തേക്കാൾ താത്പര്യം ജനങ്ങൾ കാണിക്കുന്നുണ്ട്. ഈ വർഷം വലിയ വില്പന നടക്കുമെന്നാണ് വിശ്വാസം- ലോട്ടറി വകുപ്പ് അറിയിച്ചു .

error: Content is protected !!