ചിത്രീകരണം പൂർത്തിയാക്കി ആദ്യപന്തിയിൽ അച്യുതൻ……

newsdesk

ഓണാഘോഷത്തിന്റെ മറവിൽ അമിതമായി ഒഴുകുന്ന മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും, ഉപയോഗത്തിനെതിരായി ശബ്ദമുയർത്തുന്ന ”ആദ്യപന്തിയിൽ അച്യുതൻ” എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ചൂട്ട് വിഷ്വൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കറുത്തപറമ്പ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ,എഴുത്തുകാരനും നാടകനടനുമായ ജോസ് മുണ്ടത്താനം പ്രധാന വേഷത്തിലെത്തുന്നു .
തിരുവോണ ദിനത്തിൽ ഒരു കുടുംബത്തിൽ ഉണ്ടാകുന്ന ദുരന്തത്തിലൂടെ ശക്തമായൊരു വിഷയം കൈകാര്യം ചെയുന്ന ചിത്രത്തിൽ പ്രശാന്ത് കൊടിയത്തൂർ, ബിജു ശ്രീധർ, ജബ്ബാർ ചേന്ദമംഗലൂർ, വിജയൻ നടുത്തൊടി, പ്രിയേഷ് എൻ ടി, സന്ദീപ് ഗോപാൽ, അശ്വിൻ, സണ്ണി തിരുവമ്പാടി,രജനി രതീഷ്,ബിനു സുനിൽ, നന്ദന ജയമോദ്, മിനി സുഭാഷ്, ആദ്യദേവ്, അവന്തിക, ഐൻ അൽസബ അന്നം എന്നിവർ വേഷമിടുന്നു .

ക്യാമറ മോഹിത് ചെമ്പോട്ടിയിൽ, എഡിറ്റിംഗ് റെജിനാസ് തിരുവമ്പാടി, സംഗീതം ഗണേശൻ മാമ്പറ്റ, ആലാപനം ഹൃതിക് ഷാജ്, കല ജയപ്രകാശ് മണാശ്ശേരി, നൃത്തം അപർണ സോമൻ, മേക്കപ്പ് ദിനേശ് കോഴിക്കോട്, അസോസിയേറ്റ് ഡയറക്ടർ ബിജു രാമചന്ദ്രൻ,പി ആർ ഓ റഫീഖ് തോട്ടുമുക്കം.

error: Content is protected !!