ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്; മലേഷ്യയെ വീഴ്ത്തിയത് 4-3ന്

newsdesk

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ മലേഷ്യയെ 4-3 എന്ന സ്കോറിനാണ് വീഴ്ത്തിയത്.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്. 2011, 2016, 2018 വർഷങ്ങളിലാണ് ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യന്മാരായത്. ഒരുഘട്ടത്തിൽ 1-3 എന്ന സ്കോറിനു പിന്നിൽനിന്ന ഇന്ത്യക്ക് മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഒരു മിനിറ്റിടെ നേടിയ രണ്ടു ഗോളുകളാണ് കളിയിൽ നിർണായകമായി വിജയത്തിൽ എത്തിച്ചത് .

ഫൈനൽ ക്വാർട്ടറിൽ അക്ഷദീപ് സിങ് ഇന്ത്യക്കായി വിജയ ഗോൾ നേടി. ജുഗ്രാജ് സിങ്ങാണ് ഇന്ത്യക്കായി ആദ്യം വലകുലുക്കിയത്. സെമിയിൽ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.

error: Content is protected !!