
NEWSDESK
ഇന്ന് മാപ്പിള പാട്ടിനെ പല രൂപമാറ്റത്തിലും മലയാളികൾക്ക് മുൻപിൽ പുതിയ ഗായകർ എത്തിക്കാറുണ്ടെങ്കിലും മലയാളിക്കു മാപ്പിള പാട്ടെന്നു കേൾക്കുമ്പോൾ മനസിലേക്ക് എത്തുന്ന ആദ്യ മുഖങ്ങൾ വി എം കുട്ടിമാസ്റ്ററും ,വിളയിൽ ഫസീലയും തന്നെയാണ് ,അവർ ഒരുമിച്ചു പാടിയ മാപ്പിള പാട്ടുകളത്രയും മലയാളികൾക്ക് മധുരമൂറുന്ന ഓർമ്മകൾ സമ്മാനിക്കുന്നവയാണ് അവ എന്നും മനസിൽ താലോലികുന്നവയുമാണ് .
കൊച്ചു ഗ്രാമത്തില്‍നിന്ന് പാട്ടിന്റെ അരങ്ങത്തേക്ക്
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ഫസീലയുടെ ജനനം. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന് വി.എം. കുട്ടിയാണ് ഫസീലയെ സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്.
എം.എസ്. വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി.ടി അബ്ദുറഹ്മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്.. മലപ്പുറത്തെ അരീക്കോടിനടുത്ത വിളയില്‍ എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് ഉയര്‍ന്നുവന്ന്, മാപ്പിളപ്പാട്ടുകള്‍ പാടിപ്പാടി വളര്‍ന്ന്, അതിന്റെ മലയാളക്കരയിലെ ഏറ്റവും വലിയ സുല്‍ത്താനയായി. മലയാളത്തില്‍ ഇപ്പോഴും പൊലിമയോടെ കേട്ടിരിക്കാന്‍ പറ്റുന്ന പഴയ മാപ്പിളപ്പാട്ടുകളെടുത്താല്, മുന്‍നിരയില്‍ത്തന്നെയുണ്ടാകും വിളയില്‍ ഫസീലയുടെ പാട്ടുകള്‍. കിരികിരി ചെരിപ്പുമായ്, ആമിന ബീവിക്കോമന മകനായ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു തുടങ്ങിയ പാട്ടുകള്‍ മറക്കാനാവില്ല. പാട്ടുവഴിയില്‍ അവര്‍ വെളിച്ചം തെളിച്ചു തുടങ്ങിയിട്ട് അരപ്പതിറ്റാണ്ട് കഴിഞ്ഞു.
വി.എം. കുട്ടി എന്ന മഹാനായ മനുഷ്യനില്ലായിരുന്നെങ്കില്‍ വിളയില്‍ ഫസീല എന്ന എന്റെ പേരോ ബ്രാന്‍ഡോ ഉണ്ടാകുമായിരുന്നില്ല. എന്ന് അവർ എപ്പോഴും പറയുമായിരുന്നു 1970-ല്‍, വിളയില്‍ പറപ്പൂര് വി.പി.എ.യു.പി. സ്കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഫസീലയുടെ കരിയറിന്റെ ആരംഭം എന്നു പറയാം. ആകാശവാണി കോഴിക്കോട് നിലയത്തില്‍ ബാലലോകം പരിപാടി അവതരിപ്പിക്കുന്നതിനായി വി.എം. കുട്ടി മാഷിന് കുറച്ച് കുട്ടികളെ ആവശ്യമുണ്ടായിരുന്നു. അതിന്റെ അലച്ചിലിലായിരുന്നു അദ്ദേഹം. അങ്ങനെയാണ് അദ്ദേഹം വിളയില്‍ പറപ്പൂര് വി.പി.എ.യു.പി. സ്കൂളിലെത്തുന്നത്. കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാഷ് വഴി സൗദാമിനി ടീച്ചറിലെത്തുകയായിരുന്നു അദ്ദേഹം.
സ്കൂളിലെത്തി സൗദാമിനി ടീച്ചറോട് അദ്ദേഹം കാര്യമവതരിപ്പിച്ചു. ‘തേനൊഴുകുന്നൊരു നോക്കാലെ, തേവി നനക്ക്ണ പെണ്ണാളെ, കയറിട്ട പജ്ജിനെ കയ്ച്ചിട്ടതെന്തിന് പറയുക പൊന്നേ’ എന്ന പാട്ടാണ് അന്ന് മാഷിന് വേണ്ടി അവർ പാടിക്കൊടുത്തത്. . അതെഴുതിയത് ആരാണെന്ന് അറിയില്ല. ഏതായാലും ആ പാട്ടുകേട്ടാണ് മാഷ് ടീമിലേക്ക് അവരെ സെലക്ട് ചെയ്യുന്നത്. മാപ്പിളപ്പാട്ടുവഴിയില്‍ തന്നെയെത്തിച്ചത് ആ പാട്ടാണ്. പിന്നീട് മിക്കവാറും പുളിക്കലെ വി.എം. കുട്ടി മാഷിന്റെ വീട്ടിലായിരുന്നു. അവർ അവിടെനിന്നാണ് മാപ്പിളപ്പാട്ടുകള്‍ പഠിച്ചത്.മാപ്പിള പാട്ടിന്റെ റാണി ആയതും
രണ്ടു വര്‍ഷം മുൻപ് മരണപ്പെട്ട തൻ്റെ ഗുരുവും എല്ലാമായ വി.എം കുട്ടി മാസ്റ്ററുടെ വിയോഗം അവരെ ഏറെ തളർത്തി .നിറഞ്ഞ സദസുകൾ ഉണ്ടായിരുന്ന കാലത്തു നിന്ന് പരിപാടികൾ കുറഞ്ഞതിൽ ഒന്നും അവർക്ക് ആകുലത ഉണ്ടായിരുന്നില്ല .ആവശ്യക്കാർ നമ്മളെ ഇപ്പോഴും തേടി എത്താറുണ്ട് അവർക്ക് വേണ്ടി മതിമറന്നു പാടുമ്പോൾ ഉള്ള സന്തോഷം മറ്റൊന്നിനുമില്ല ,ഇന്ന് വിളയിൽ ഫസീല എന്ന സംഗീത മാധുര്യം വിട പറയുമ്പോൾ മാപ്പിള പാട്ടിനു അതൊരു തീരാ നഷ്ട്ടമാവുകയാണ് ,മാപ്പിള പാട്ടിനിയും യും ഒരുപാട് ജനിക്കും പക്ഷെ അതിനൊന്നും ഫസീലയുടെ പാട്ടിന്റെ മാധുര്യം ലഭിക്കില്ല