മലാംകുന്ന് സ്റ്റേഡിയത്തിന് ഉമ്മൻചാണ്ടിയുടെ പേര് വേണ്ട : സിപിഎമ്മിനൊപ്പം ചേർന്ന് ലീഗും ;അജണ്ട തള്ളി

NEWSDESK

കാരശ്ശേരി: പഞ്ചായത്തിലെ മലാംകുന്ന് സ്റ്റേഡിയം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ സ്മാരകമാക്കാനുള്ള അജണ്ടക്കെതിരെ ഭരണസമിതിയിൽ സിപിഎമ്മിന് ഒപ്പം ചേർന്ന് മുസ്ലിം ലീഗ് വോട്ട് രേഖപ്പെടുത്തി.

ഇതോടെ അഞ്ചാമത്തെ അജണ്ട തള്ളി 18 അംഗ ഭരണസമിതിയിൽ സിപിഎമ്മിലെ ഏഴും ഒരു സിപിഐ അംഗത്തിനും ഒപ്പം ലീഗിലെ ആമിന എടത്തിലും സുനിത രാജനും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
വോട്ടിന് ഇട്ടപ്പോൾ സിപിഎമ്മിനൊപ്പം ലീഗ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച് കൈ പൊക്കുകയും ചെയ്തു.

കോൺഗ്രസിലെ ഏഴും വെൽഫെയർ പാർട്ടിയുടെ ഒരംഗവും മാത്രം അജണ്ട നടപ്പാക്കണം എന്ന് തീരുമാനത്തിലും ഉറച്ചുനിന്നു.ഇടതുമുന്നണിക്കൊപ്പം ലീഗ് അംഗങ്ങൾ കൂടി ചേർന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അജണ്ട തള്ളുകയായിരുന്നു.മുരിങ്ങംപുറായിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന് ഉമ്മൻചാണ്ടിയുടെയും മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെയും പേര് നൽകണമെന്നായിരുന്നു അജണ്ട.

ഉമ്മൻചാണ്ടിയെ പോലുള്ള ഒരു മുൻ മുഖ്യമന്ത്രിക്ക് മലാംകുന്ന് സ്റ്റേഡിയം പോലുള്ള സ്മാരകം പോരാ ഇതിനാലാണ് ലീഗ് ഇതിനെ എതിർത്തതെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി പറയുന്നു. ലീഗ് നിലപാടിനെതിരെ യു.ഡി.എഫ് ജില്ലാ സംസ്ഥാന നേതാക്കളെ പരാതി അറിയിക്കുമെന്ന് കാരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സമാൻ ചാലൂളി പറഞ്ഞു.

error: Content is protected !!