സൗകര്യപ്രദമെങ്കിലും അപകടകാരിയായ സാനിറ്ററി പാഡുകളുടെ ഉപയോഗം വന്ധ്യതയിലേക്കും ഗർഭാശയ ക്യാൻസറിലേക്കും വഴിവെക്കും ; സാനിറ്ററി നാപ്കിന്റെ സുരക്ഷിതമായ ഉപയോഗത്തിന് അറിഞ്ഞിരിക്കണംഈ കാര്യങ്ങൾ

HEALTH SPECIAL STORY – BY- SUKRTHA PRABEESH

പുതുയുഗത്തിൽ സ്ത്രീകളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത വസ്തുവായ സാനിറ്ററി നാപ്കിൻ ക്യാന്സറിനും വന്ധ്യതയ്ക്കും വഴിവെക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ .സ്ത്രീകളും കുട്ടികളും അടക്കം 65 ശതമാനത്തോളം പേർ നമ്മുടെ രാജ്യത്ത് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നുണ്ട് എന്നാണ് പുതിയ കണക്ക് .
എന്നാൽ ഇത് ജീവിതത്തിൽ വില്ലൻ ആവുന്നു എന്നാണ് ഡൽഹി ആസ്ഥാനമായുള്ള’ ടോക്സിക് ലിങ്ക് ‘എന്ന സന്നദ്ധസംഘടന നടത്തിയിട്ടുള്ള പഠനത്തിൽ വ്യക്തമാക്കുന്നത് .സുപരിചിതമായതും കൂടുതൽ പേര് ഉപയോഗിക്കുന്നതുമായ പത്തു നാപ്കിനുകൾ ആണ് പഠനത്തിന് വിധേയമാക്കിയത് ആർത്തവ സമയത്തു ഭൂരിഭാഗം സ്ത്രീകളുടെയും ആശ്രയമാണ് സാനിറ്ററി പാഡുകൾ. ഏറ്റവും കൂടുതൽ ആളുകൾ ഈ മാർഗമാണ് പിന്തുടരുന്നത് എന്ന് വേണം പറയാൻ ഉപയോഗിച്ച ശേഷം കളയുക എന്നാതാണ് ഇതിന്റെ രീതി.

മാർക്കറ്റിൽ പല തരത്തിലും പല രൂപത്തിലും സാനിറ്ററി നാപ്കിനുകൾ ഇന്ന് ലഭ്യമാണ് .ഇതല്ലാതെ മെൻസ്ട്രൽ കപ്പ് ,റ്റാംബൂൻ എന്നിവയും ഇന്ന് ലഭ്യമെങ്കിലും കൂടുതൽ പേർ ഉപയോഗിക്കുന്നത് സാനിറ്ററി നാപ്കിനുകൾ തന്നെയാണ്. ഇവ സൗകര്യപ്രദമെങ്കിലും പല അപകടങ്ങളും വരുത്തിവെക്കുന്നതാണ് എന്നാണ് വാസ്തവം ,കാരണം ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന വസ്തുക്കൾ തന്നെ .ഡ്രൈ പാഡുകൾ ആണ് പലരും വാങ്ങി ഉപയോഗിക്കുന്നത് ഇവ പെട്ടെന്ന്നനവ് വലിച്ചെടുക്കും എന്നതാണ് കാര്യം .എന്നാൽ ഇതു സൗകര്യപ്രദമെങ്കിലും ആരോഗ്യപരമല്ല എന്നതാണ് വാസ്തവം .ഡ്രൈ ആയിരിക്കാൻ ഇവയിൽ സിന്തറ്റിക്ക് വസ്തുക്കൾ ഉപയോഗിക്കുന്നു .ഇത് അണുബാധപോലുള്ളവയ്ക്ക് സാധ്യത കൂടുതൽ ആണ്, മാത്രമല്ല ഇവയിലെ ജെൽ ആണ് ഇവയെ ഡ്രൈ ആയിരിക്കാൻ സഹായിക്കുന്ന മറ്റൊന്ന് ഇവ ഈ നനവ് വലിച്ചെടുക്കുകയാണ് ചെയുന്നത് .ഇത് ഉണ്ടാക്കിയിരിക്കുന്നത് റയോൺ ഡയോക്സിൻ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇതും ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ് .

സ്ത്രീകളിലെ അണുബാധയ്ക്ക് സാധ്യത ഏറ്റുന്ന തരം പാഡുകൾ ആണ്, ഡ്രൈ പാഡുകൾ ഇവയിലെ കെമിക്കലുകൾ പലപ്പോഴും കാൻസർ പോലുള്ള പല മാരകരോഗങ്ങളിലേക്കും വഴി തെളിക്കുന്ന ഒന്നാണ് .ഇവ നനവ് വലിച്ചെടുക്കുന്നതിനാൽ തന്നെ കൂടുതൽ സമയം മാറ്റാതെതുടർച്ചയായി ഉപയോഗിക്കുന്നു .ഇത് അണുബാധക്കും ആരോഗ്യപ്രേശ്നങ്ങൾക്കും വഴി ഒരുക്കുന്നു .ആർത്തവ സമയത്തു തുടർച്ചയായി ഒരു നാപ്കിൻ തന്നെ ഉപയോഗിക്കുന്നത് വലിയ പ്രശനം ഉണ്ടാക്കും.നാലു മണിക്കൂറുകൾക്കു ശേഷം പാഡ് മാറ്റിയില്ലെങ്കിൽ അത് “ടോക്സിക് ഷോക്ക് സിൻഡ്രം” എന്ന അവസ്ഥക്ക് കാരണമാവുകയും മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്കു എത്തുകയും ചെയ്യുന്നു .മാത്രമല്ല നാപ്കിനുകളെ മൃദുതമുള്ളതാക്കാനായി ഉപയോഗിക്കുന്ന ഫാത്‌ലറ്റുകൾ പല അവയവങ്ങളുടെയും നാശത്തിലേക്ക് എത്തിക്കുന്നു .സൗകര്യം കൂടുതൽ ആണെങ്കിലും ശ്രദ്ധിച്ചു ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യത്ത ഗുരുതരമായി ബാധിക്കുമെന്ന് തിരിച്ചറിയണം.

കോട്ടൺ എങ്കിലും ട്രൈപാഡ്‌ എങ്കിലും ആർത്തവ രക്തത്തിന്റെ ദുർഗന്ധം ഒഴിവാക്കാനായി ഡിയോഡ്രന്റുകളും സുഗന്ധദ്രവ്യങ്ങളുമെല്ലാം ഇതിൽ ചേർക്കുന്നുണ്ട് .കൂടെ പെപ്സിസൈഡുകളും ഹെർബിസൈഡുകളും എല്ലാം ഉപയോഗിക്കുന്നു .ഇത്‌ നേരിട്ട് സ്ത്രീശരീരത്തിലേക്ക് ആഗിരണം ചെയുന്നു ഇത് ഗർഭാശയ ക്യാന്സറിനും എന്തിന് പ്രത്യുത്പാദനപരമായ തകരാറുകൾക്കുമെല്ലാം കാരണമാവുന്നു പ്രേത്യകിച്ചു സുഗന്ധമുള്ളവ , മാത്രമല്ല ഭ്രൂണത്തിന് വരെ ജനിതക തകരാറു വരുത്താൻ കഴിവുള്ളവയാണ് ഇവ .സാനിറ്ററി നാപ്കിന്റെ കൃത്യമല്ലാത്ത ഉപയോഗംസ്ത്രീയിലെ ഗർഭാധാരണ ശേഷിയെയും വയറ്റിലെ കുഞ്ഞിനെ വരെ ബാധിക്കുമെന്നു സാരം.

സാനിറ്ററി നാപ്കിനുകളിലെ വല്ലാത്തൊരു വെള്ളനിറം നാം ശ്രെദ്ധിച്ചു കാണും നാപ്കിനുകളിൽ ഉപയോഗിച്ചിരിക്കുന്ന പഞ്ഞിയുടെ നിറം വല്ലാത്തൊരു വെളുപാക്കാൻ അതിൽ ഡയോക്സിൻ ആണ് ഉപയോഗിച്ചിരിക്കുന്നത് ഇത്‌ ഉപയോഗിച്ചു പല തവണ ബ്ലീച് ചെയ്താണ് ഇതു ഇത്തരത്തിൽ വെളുപ്പിക്കുന്നത് ഇത് അപകടകാരിയാണ് .വല്ലാതെ വെളുത്തതും സുഗന്ധമുള്ളതും ഡ്രൈ ആയിരിക്കുന്ന നാപ്കിനുകളെക്കാൾ സാധാരണ കോട്ടൺ നാപ്കിനുകൾ ആണ് ആരോഗ്യത്തിന് ഗുണകരം എങ്കിലും കോട്ടൺ പാഡുകളും അത്രകണ്ട് ആരോഗ്യത്തിന് ഗുണകരമല്ല .

ഇനി ഈ കാര്യത്തിൽ ചെയാൻ പറ്റുന്ന പരിഹാരം എന്താണ് എന്ന് നോക്കാം സർക്കാരിന്റെ ഇടപെടലിലൂടെ നാപ്കിൻ നിർമാണത്തിൽ ചില മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.എന്തെല്ലാം ഉപയോഗിച്ചാണ് നാപ്കിനുകൾ നിര്മിക്കുന്നതെന്ന് പായ്‌ക്കറ്റിനുമുകളിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കണം. അത്യന്തം അപകടകാരികൾ ആയ കെമിക്കലുകൾ നാപ്കിൻ നിർമാണത്തിൽ നിന്നും ഒഴിവാക്കണം ,ഇല്ലെങ്കിൽ നാളെ നമ്മുടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമൂഹം വലിയ ഗുരുതരരോഗങ്ങൾക്കു കീഴ്പെടുന്നത് കാണേണ്ടി വരും.

error: Content is protected !!