ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍; ഓണം ആഘോഷിക്കാന്‍ 3200 രൂപ

Web Desk

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നു മുതല്‍ വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. പെന്‍ഷന്‍ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

error: Content is protected !!