
Web Desk
സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസ്താവന ഗൗരവപൂർവം നിരീക്ഷിക്കുകയാണെന്ന് രാജ്ഭവൻ അറിയിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരോട് ഗവർണർ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.മല്ലപ്പള്ളിയിലെ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രിയും വിശദീകരണം ആവശ്യപ്പെട്ടു. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.
ജനങ്ങളെ കൊളളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.