രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് കോഴിക്കോട് തുടക്കം

Web Desk

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് കോഴിക്കോട് തുടക്കമായി. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. നാടൻകലകളും പാണ്ടിമേളവും ഉദ്ഘാടന ചടങ്ങിന് പൊലിമയേകി. പണ്ഡിറ്റ് സുഖദേ ബാദുരിയുടെ ഗസൽ അരങ്ങേറി. എന്റെ കേരളം എന്ന് പേരിട്ട മേള കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയാണ് നടക്കുന്നത്. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മേള ഉണ്ടായിരിക്കുക.

മെഗാ പ്രദർശന വിപണന മേളയുടെ കവാടം കനോലി കനാലിന്റെ മാതൃകയിലാണ്. മേളയുടെ ഭാഗമായി 218 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും.

error: Content is protected !!