സിനിമാ സെറ്റുകളിൽ സ്ത്രീ സുരക്ഷാ സംവിധാനം വേണം: ഹൈക്കോടതി

Web Desk

സിനിമാ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നു ഹൈക്കോടതി. ഡബ്ല്യുസിസി ഹർജിയിലാണു കോടതിയുടെ ഉത്തരവ്. സിനിമാ സംഘടനകളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം. സെറ്റുകളിൽ സ്ത്രീ സുരക്ഷാ സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഡബ്യുസിസി പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് ലംഘിച്ചവരുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണിത്. വിധി കൃത്യമായി നടപ്പാക്കുന്നുവെന്ന് സിനിമാ മേഖലയിലുള്ളവർ ഉറപ്പു വരുത്തണമെന്നും ഡബ്യുസിസി അഭിപ്രായപ്പെട്ടു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ഈ ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കൂട്ടായ്മയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിത കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു.

error: Content is protected !!