
Web Desk
തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവാകേന്ദ്രം പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. സ്റ്റുഡന്റ് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ്, മെഡിക്കല്‍ കോഡിങ് ട്രെയിനര്‍, മെഡിക്കല്‍ കോഡിംഗ് ട്രെയിനി, മെഡിക്കല്‍ സ്ക്രൈബര്‍, ട്രാന്‍സ്ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബി.പി.ഒ. ഇന്റേണ്‍സ്, ഇംഗ്ലീഷ് / സോഫ്റ്റ് സ്കില്‍ ട്രെയിനര്‍ തസ്തികകളിളിലാണ് ഒഴിവുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം കോഴിക്കോട് ജില്ലകളിലായി 80ഓളം ഒഴിവുകളുണ്ട്. പ്രായപരിധി 30 വയസ്. മാര്‍ച്ച് 3ന് ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തും. ഡിഗ്രിയോ അതിനുമുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 27നകം https://bit.ly/3uUy5I6 വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2332113, 8304009409