
Entertainment Desk
ഡബിള്‍ ഹോഴ്സിന്റെ പുതിയ പരസ്യചിത്രത്തിലാണ് മംമ്ത പാട്ടുമായി എത്തിയിരിക്കുന്നത്. പാടുക മാത്രമല്ല, മംമ്ത പരസ്യചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പുട്ടിനെ കുറിച്ചാണ് പാട്ട്. ‘നന്നായി പൊടിച്ച് വെച്ചിട്ട്, പിന്നേം വാരി നിറച്ചില്ലേ എന്ന് തുടങ്ങുന്ന പാട്ടിൽ പുട്ടിന്റെ രൂപത്തിലുള്ള മാസ്കോട്ടും പരസ്യത്തില്‍ മംമ്തയോടൊപ്പം ചുവടുവെയ്ക്കുന്നുണ്ട്.
മനു രഞ്ജിത്താണ് പുട്ട് പാട്ടിന്റെ വരികളൊരുക്കിയിരിക്കുന്നത്. പി.എസ്. ജയഹരിയാണ് പാട്ടിന്റെ ഈണം ഒരുക്കിയിരിക്കന്നത്. നിരവധി പേരാണ് പാട്ടിന് പിന്നാലെ കമന്റുകളുമായി എത്തുന്നത്. പാട്ടിനേക്കാളുപരി പരസ്യത്തിന്റെ ഐഡിയയാണ് കൂടുതല്‍ നന്നായിരിക്കുന്നതെന്നാണ് ആളുകളുടെ അഭിപ്രായം.