
Web Desk
ബാലുശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഉണ്ണികുളം വീര്യമ്പ്രത്ത് വാടക വീട്ടിലെത്തിയ സ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മലപ്പുറം സ്വദേശി സാജുദ്ദീന്റെ ഭാര്യ ഉമ്മുകൊലുസുവാണ് (32) മരിച്ചത്. വീര്യമ്പ്രത്ത് വാടകക്ക് താമസിക്കുന്ന കോട്ടക്കല്‍ സ്വദേശി സിറാജുദ്ദീന്റെ വീട്ടിലാണ് ഉമ്മുകൊല്സ്സു ശനിയാഴ്ച്ച വൈകീട്ട് വന്നത്. രാത്രിയോടെ മുറിവേറ്റ നിലയില്‍ അവശയായ ഉമ്മുകൊലുസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോകുന്നതിനിടയിലാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ആദ്യം നന്മണ്ടയിലെത്തി സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റിയാണ് ഇവരെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
ഇതിനിടയില്‍ സിറാജുദ്ദീന് ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ഇയാള്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ നിവരധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാലുശ്ശേരി സിഐ എംകെ. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.