ജേണലിസം കോഴ്സ്- സീറ്റുകള്‍ ഒഴിവ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഒക്ടോബര്‍ 20. പ്രായപരിധി 30 വയസ്. പ്രിന്റ് ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544958182, 8137969292.

error: Content is protected !!