
Local News
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പരിധി യിൽ രജിസ്റ്റർ ചെയ്യപ്പെട്ട 103 പാലിയേറ്റീവ് രോഗികൾക്കും , പ്രായാധിക്യം, രോഗബാധ എന്നിവ മുഖാന്തരം യാത്ര ചെയ്യുവാൻ കഴിയാത്ത 235ആളുകൾ ഉൾപ്പെടെ 338 ആളുകൾക്ക് വീടുകളിൽ എത്തി ആദ്യ ഡോസ് വാക്‌സിനേഷൻ നൽകി. ഇതോടെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഏറ്റവും അധികം ആളുകൾക്ക് വീടുകളിൽ എത്തി വാക്‌സിനേഷൻ നൽകിയ പഞ്ചായത്തായി കൂടരഞ്ഞി മാറി. മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ്മോൻ മാവറയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റി യോഗം വിലയിരുത്തി. യോഗത്തിൽവൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ,ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ V. S.രവീന്ദ്രൻ, സെക്രട്ടറി അൻസു, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്, സെക്ടറൽ മജിസ്‌ട്രേറ്റ് നൈസി എന്നിവർ പങ്കെടുത്തു.
ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചവർക്ക് സമയ ബന്ധിതമായി രണ്ടാം ഡോസ് വാക്‌സിൻ നൽകുമെന്നും,1000 ലധികം ഡോസ് വാക്‌സിൻ സ്റ്റോക്ക് ഉണ്ടെന്നും മെഡിക്കൽ ഓഫീസർ Dr. പ്രിയ അറിയിച്ചു.