
Web Desk
thiruvanathapuram
തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറായി വേഷമിട്ടയാള്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ പട്ടം പ്ലാമൂടാണ് സംഭവമുണ്ടായത്. ആലംകോട് സ്വദേശിയായ സലീമിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ നെട്ടയം സ്വദേശി ബിനോയ്, പ്ലാമൂട് ഇറങ്ങാന്‍ തയ്യാറായില്ല. ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ പണം ആവശ്യപ്പെടുകയും പണം നല്‍കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു. ചെരുപ്പ് ഉപയോഗിച്ചാണ് സലീമിനെ മര്‍ദിച്ചത്. ചെരുപ്പില്‍ ഉണ്ടായിരുന്ന ആണി കൊണ്ട് സലീമിന് തലയ്ക്കു പരുക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ബിനോയിയെ തടഞ്ഞുവച്ചാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. സലീമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.