കോവിഡ് വരുമെന്ന് പേടി; വിദ്യാർത്ഥി ജീവനൊടുക്കി

Web Desk

കൊറോണ വരുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂര്‍ തൊളിക്കോട്ടാണ് വിശ്വ കുമാറാണ് (20) ജീവനൊടുക്കിയത്. പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലര്‍ച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വ കുമാര്‍. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവിന്‍റെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് കണ്ടെടുത്തതായി പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.പുനലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!