തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തി

Local News

കാരശ്ശേരി പഞ്ചായത്തിലെ കാലിക്കറ്റ് അളളി എസ്റ്റേറ്റിലെ തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തി. തൊഴിലാളികളുടെ തടഞ്ഞുവെച്ച കൂലി തിരിച്ചു നൽകുക, ആശ്രിത നിയമനം അട്ടിമറിച്ചും,കീഴ്വഴക്കങ്ങൾ ലംഘിച്ചും മാനേജ്മെന്റ് നടത്തുന്ന നിയമന നീക്കം ഉപേക്ഷിക്കുക, തൊഴിലാളികളുടെ വേതനം അനാവശ്യമായി പിടിച്ചെടുത്ത് വെൽ ഫെയർ ഫണ്ടിൽ അടക്കാനുള്ള നടപടികൾ അവസാനിപ്പിക്കുക തുടങ്ങി പതിനഞ്ചോളം അവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. കഴിഞ്ഞ ദിവസം ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാന്ന് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സംയുക്തമായി പണിമുടക്കിയത്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ഈ മാസം 25 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.

പണിമുടക്കിയ തൊഴിലാളികൾ എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. ഡിസ്ട്രിക്റ്റ് എസ്റ്റേറ്റ് ലേബർ കോൺഗ്രസ് (ഐ. എൻ.ടി.യു.സി.) പ്രസിഡന്റ് എൻ.കെ. അബദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സി.പി. ഐ.എം. തിരുവമ്പാടി ഏരിയ സെക്രട്ടറി ടി.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി ഇ.പി. അജിത്ത് അധ്യക്ഷത വഹിച്ചു. പി.എസ്.അസൈനാർ, കെ.കൃഷണ ദാസൻ ,എം.സി. സലാം . എന്നിവർ സംസാരിച്ചു.

error: Content is protected !!