മരക്കാറിലെ പ്രണയ ഗാനം; ടീസര്‍ പുറത്തുവിട്ടു

Entertainment Desk

രാജ്യത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

കല്ല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും അഭിനയിച്ച ഗാനമാണ് പുറത്തുവിട്ടത്. മലയാളത്തില്‍ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ് ഗാനം ആലപിച്ചത്.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കല്ല്യാണിയുടെ ജന്മദിനത്തിലാണ് ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. താരാട്ട് പാട്ടായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

error: Content is protected !!