ഹിന്ദി സീരിയല്‍ താരം മരിച്ച നിലയില്‍

പ്രശസ്ത ഹിന്ദി സീരിയൽ താരമായ സമീര്‍ ശര്‍മ്മ മരിച്ച നിലയില്‍. സമീറിന്‍റെ മൃതദേഹം മുംബൈ മലാഡിലെ ഇദ്ദേഹത്തിന്‍റെ അപ്പാര്‍ട്ട്മെന്‍റിലാണ് കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്‍റിന്‍റെ സീലിംഗില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടുത്തിടെയാണ് ഈ അപ്പാര്‍ട്ട്മെന്‍റ് നടന്‍ വാടകയ്ക്ക് എടുത്തത്. അപ്പാര്‍ട്ട്മെന്‍റിലെ കാവല്‍ക്കാരനാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.നിലവില്‍ ‘യെ റിഷ്ദ ഹെ പ്യാര്‍ കാ’ എന്ന പരമ്പരയില്‍ അഭിനയിച്ചുവരുകയായിരുന്നു സമീര്‍.

error: Content is protected !!