ജോലിക്ക് കയറി വിശ്വാസ്തനാകും പിന്നെ മോഷണം, കിഴക്കമ്പലത്ത് പ്രസാദ് കവര്‍ന്നത് ബൈക്കും ഒരു ലക്ഷവും

Web Desk

കടയുടമയുടെ ബൈക്കും കടയില്‍ നിന്ന് ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് അവനൂര്‍ ശ്രീവത്സത്തില്‍ പ്രസാദാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. കിഴക്കമ്പലത്തെ ഒരു കടയില്‍ ജോലിക്കാരനായിരുന്നു പ്രസാദ്. കഴിഞ്ഞ 13നാണ് മോഷണം നടത്തിയത്. പണവും ബൈക്കും കവര്‍ന്ന ശേഷം ഇയാള്‍ ഇവിടെ നിന്ന് മുങ്ങുകയും ചെയ്തു.

മുന്‍പും ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജില്‍നിന്നു മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്റ്റലില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് ആലുവയില്‍ വിറ്റതായി പോലീസിനോട് സമ്മതിച്ചു. ബൈക്ക് ആലുവ ചൂണ്ടിയില്‍നിന്ന് കണ്ടെടുത്തു. ചെറുപ്പം മുതല്‍ മോഷണം പതിവാക്കിയ ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 16 മോഷണക്കേസുകളുണ്ട്. മൂന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ജോലിക്ക് കയറുന്ന സ്ഥാപനങ്ങളില്‍ മാന്യമായി പെരുമാറി വിശ്വസ്തനായ ശേഷമാണ് പ്രസാദ് മോഷണങ്ങള്‍ നടത്തിയിരുന്നത്.ജോലിക്ക് കയറിയ ശേഷം എല്ലാവരുടെയും വിശ്വാസമാര്‍ജിച്ച ശേഷം മോഷണം നടത്തുകയാണ് പതിവ്. പെരുമ്പാവൂരില്‍നിന്നാണ് പിടികൂടിയത്.

error: Content is protected !!