സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Web Desk

സംസ്ഥാനത്ത് വെള്ളിയും ശനിയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലേര്‍ട്ടാണ്. ശനി അഞ്ച് ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഇന്ന് ഉച്ചയോടെയാകും മഴ ശക്തിപ്രാപിക്കുക. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ കൂടുതല്‍ മഴലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

error: Content is protected !!