
newsdesk
ലോക പരിസ്ഥിതി ദിനത്തിൽ DYFI പന്നിക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ വൃക്ഷതൈ നട്ടു .
മുക്കം നഗരസഭയുടെ നീന്തിവാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറും സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ റന ഫാത്തിമ തൈ നടീൽ ഉത്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി സജിത്ത്.പി.കെ, പ്രസിഡണ്ട് പ്രവീൺലാൽ, വൈസ് പ്രസിഡണ്ട് ജെറിൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ സുഹാസ്,രജീഷ്, ലിംനേഷ്,സച്ചിൻ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് അബ്ദുൾ ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു.