വനിതാദിനം ആചരിച്ചു; പരിപാടിയിൽ വന്യ മൃഗ ആക്രമണങ്ങൾക്ക് എതിരെ പോരാടുന്നതിന്റെ ഭാഗമായി കളക്ടർക്ക് പരാതി നൽകുവാൻ ഒപ്പ് ശേഖരണം നടത്തി

തിരുവമ്പാടി: വനിതാ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി തേജസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷവുംതൊണ്ടിമ്മൽ സാൻ ജോ പ്രതിക്ഷ സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ ബാൻഡ് സെറ്റും റാലിയും ബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി ബാബു ഉദ്ഘാടന കർമ്മം നിർവഹിച്ചു..തിരുവമ്പാടി ഫൊറോന പള്ളി വികാരി ഫാദർ തോമസ് നാഗ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

സിഎംസി മദർ പ്രൊവിൻഷ്യൽ സിസ്റ്റർ പവിത്ര സിഎംസി അനുഗ്രഹ പ്രഭാഷണം നടത്തി.സെക്രട്ടറി സിസ്റ്റർ ഡാനി ജോൺ,സിസ്റ്റർ കുസുമം, ഫിലോമിന ചാക്കോ, ഷീബ സെബാസ്റ്റ്യൻ, സോളി ഫിലിപ്പ്,മിനി മാത്യു തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി മറിയാമ്മ ബാബു, സിസ്റ്റർ റോസ് മരിയ, എവിലിൻ ഫിലിപ്പ്, ഓട്ടോറിക്ഷ ഡ്രൈവർ ശ്രീമതി തങ്കം എന്നിവരെ ആദരിച്ചു.. വനിതകളുടെ വിവിധ കലാപരിപാടിയും ഉണ്ടായിരുന്നു.കൂടാതെ വന്യ മൃഗ ആക്രമണങ്ങൾക്ക് എതിരെ പോരാടുന്നതിന്റെ ഭാഗമായി കളക്ടർ പരാതി നൽകുവാൻ ഒപ്പ് ശേഖരണം നടത്തി.

error: Content is protected !!