
WebDesk
75 ലക്ഷം ഒന്നാം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഇന്ന് ഉച്ച കഴിഞ്ഞ മൂന്ന് മാനിക്കാൻ നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.
75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. അയ്യായിരം രൂപയാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം രണ്ടായിരം രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയും ലഭിക്കും. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്.
ആദ്യത്തെ മൂന്ന് സമ്മാനങ്ങൾക്ക് 10 ശതമാനം ഏജന്റ് കമ്മീഷൻ സമ്മാന തുകയിൽ നിന്നാണ് ഈടാക്കുക. നാല് മുതൽ 8 വരെയുള്ള സമ്മാനത്തിന്റെ ഏജന്റ് കമ്മീഷൻ സർക്കാർ നൽകും.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില.