മാധ്യമപ്രവർത്തകനെതിരെ അധ്യാപകൻ വധഭീഷണി മുഴക്കിയത് പ്രതിഷേധാർഹം;മുക്കം പ്രസ് ക്ലബ്

മുക്കം: വാർത്ത നൽകിയതിന്റെ പേരിൽ മുക്കം പ്രസ് ക്ലബ് ട്രഷറർ റഫീഖ് തോട്ടുമുക്കത്തിനെതിരെ വധഭീഷണി മുഴക്കിയത് പ്രതിഷേധാർഹമാണെന്ന് മുക്കം പ്രസ് ക്ലബ് യോഗം അഭിപ്രായപ്പെട്ടു. വനംവകുപ്പ് നൽകിയ വാർത്ത മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് വനഭൂമി കയ്യേറിയ ചെറുവാടി സ്വദേശിയായ ശിഹാബ് സ്രാമ്പിക്കൽ എന്ന അധ്യാപകൻ റഫീഖിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.

സംഭവത്തിൽ റഫീഖ് മുക്കം പോലീസിൽ പരാതി നൽകി. വാർത്തകൾ വസ്തുതാപരമായി സമൂഹമധ്യത്തിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി വായ മൂടിക്കെട്ടാമെന്നത് വ്യാമോഹം മാത്രമാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ ഇനിയും തുറന്നു കാണിക്കുമെന്നും സംഭവത്തെ നിയമപരമായി നേരിടുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻ്റ് ആഷിഖ് അലി ഇബ്രാഹിം അധ്യക്ഷനായി. സെക്രട്ടറി പി. ചന്ദ്രബാബു, വഹാബ് കളരിക്കൽ, ജി.എൻ ആസാദ്, ഫൈസൽ കൊടിയത്തൂർ, വിനോദ് നിസരി, എ.പി മുരളീധരൻ, ബാലകൃഷ്ണൻ മുക്കം, മുഹമ്മദ് കക്കാട്, ദാസ് വട്ടോളി, സി. ഫസൽ ബാബു സംസാരിച്ചു.

error: Content is protected !!