കാരശ്ശേരിയിൽ കോൺഗ്രസ് നേതാവിൻ്റെ പ്രായപൂർത്തിയാവാത്ത മകനും വോട്ട് ; ഗുരുതര ആരോപണവുമായി ഇടതുപക്ഷ മെമ്പർമാർ.

കാരശ്ശേരി : മുൻ മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളി യുടെ മകൻ ഇർഫാൻ ആഷിഖ് രേഖ തിരുത്തി ഉദ്യോഗസ്ഥരെ കബളിപിച്ച് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തതായി ആരോപണം.എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങുന്നു. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ ക്രമനമ്പർ 1246 നമ്പർ ആയാണ് വോട്ടർ ലിസ്റ്റിൽ കയറി പറ്റിയത്. ജനന സെര്ടിഫിക്കറ്റ് അടക്കം തെളിവ് മായാണ് എൽ ഡി എഫ് രംഗത്തെത്തിയത്

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നിരവധി വാർഡുകളിൽ വയസ്സാകാത്ത ആളുകളെ പോലും വ്യാജ രേഖ നൽകി വോട്ട് ചേർത്തതായി എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു, ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്പതിനൊന്നാം വാർഡിലെ കോൺഗ്രസ് നേതാവായ സമാൻ ചാലോളിയുടെ പ്രായ പൂർത്തിയാകാത്ത മകന്റെ വോട്ട് വ്യാജ രേഖ നൽകി ചേർത്തിരിക്കുന്നത്, കോൺഗ്രസ് നേതാക്കളുടെ മക്കളുടെ വോട്ട് പോലും ഇത്തരത്തിൽ പഞ്ചായത്തിന്റെ ഭരണപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വ്യാജ രേഖ നൽകി ചേർത്തിരിക്കുകയാണ്,  മുങ്ങിത്താഴാൻ പോകുന്ന കാരശ്ശേരി പഞ്ചായത്തിലെ ഭരണം എങ്ങനെയും പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ കാരശ്ശേരി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി ഇത്തരത്തിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുന്നതായി ഇടതുപക്ഷ ജനാധിപത്യമുന്നണി പാർലമെന്ററി  പാർട്ടി ആരോപിച്ചു,ടി സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ ഇരട്ട വോട്ട് ചർച്ചയാക്കിയത് മറയിടാൻ യുഡിഎഫ് നടത്തുന്ന നാടകങ്ങൾക്കൊടുവിലാണ് രേഖകൾ സഹിതം ഇടതുപക്ഷം, ഈ വ്യാജ വോട്ട് കണ്ടെത്തിയിരിക്കുന്നത്, 2006 ജനിച്ചവർക്ക് മാത്രംവോട്ട് ചേർത്താനാണ് ഇലക്ഷൻ കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്.

 എന്നാൽരേഖകൾ തിരുത്തികൃത്രിമമായി വോട്ട് ഉണ്ടാക്കിയത്ക്രിമിനൽ കുറ്റമാണ്,ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻമറ്റ് ബന്ധപ്പെട്ടവകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന്എൽഡിഎഫ് പാർലമെന്ററി പാർട്ടി പറഞ്ഞു, ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷനും, ഗ്രാമപഞ്ചായത്തിലെ ഇലക്ഷൻ ഓഫീസർക്കും രേഖാമൂലം പരാതി നൽകും,

അതെ സമയം എല്ലാ രേഖകളും നൽകിയാണ് ഐഡി കാർഡ് നിർമ്മിച്ചതെന്ന് സമാൻ ചാലൂളി പറഞ്ഞു

error: Content is protected !!