മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം കോൺഗ്രസ്

കോടഞ്ചേരി : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡവും ഇല്ലാതെ രണ്ടു കോടിയിൽപരം വോട്ടർമാരെ വോട്ടർ പട്ടികയിൽ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിനെ പുറത്താക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇലക്ഷൻ കമ്മീഷന്റെ പവിത്രതയെ കളങ്കപ്പെടുത്തി കമ്മീഷൻ അംഗങ്ങൾ തന്നെ രംഗത്തുവന്ന നടപടിയിലൂടെ രാജ്യത്തെ ഇലക്ഷൻ സംവിധാനങ്ങളെ സംഘപരിവാറിന്റെ ചൊൽപ്പടിക്ക് നിർത്തുവാനുള്ള കേന്ദ്രസർക്കാറിന്റെ ഗൂഢശ്രമം വെളിവായിരിക്കുകയാണെന്ന് യോഗം ആരോപിച്ചു.
ഇലക്ഷൻ കമ്മീഷനിൽ നടന്ന തിരുമറിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് കമ്മീഷന്റെ പവിത്രത സംരക്ഷിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

ഡിസിസി ജനറൽ സെക്രട്ടറി എംടി അഷ്റഫ് യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് പൈക, ആൻറണി നിർവേലി, റോയി കുന്നപ്പള്ളി, ജിജി എലിവാലുങ്കൽ, ടോമി ഇല്ലിമൂട്ടിൽ, ചന്ദ്രൻ മങ്ങാട്ട് കുന്നേൽ, ബേബി വളയത്തിൽ, ശിവദാസൻ താഴെ പാലാട്ട്, ജോബി ജോസഫ്, സജിനി രാമൻകുട്ടി, റെജി തമ്പി, മിനി സണ്ണി, നാൻസി ജോഷി, ബാബു പെരിയപ്പുറം ,വിൽസൺ തറപ്പിൽ, സിദ്ദിഖ് കാഞ്ഞിരാടൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!