പ​ത്തു ദി​വ​സ​ത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവിൽ വ​നം​വ​കു​പ്പ് കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജി കടുവ തൃശ്ശൂർ മൃഗശാലയിൽ

തൃശ്ശൂർ : പ​ത്തു ദി​വ​സ​ത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവിൽ വ​നം​വ​കു​പ്പ് ദൗ​ത്യ​സം​ഘം കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജിക്കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി. നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നത്.

ക്ഷീ​ര​ക​ർ​ഷ​ക​നാ​യ വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​റോ​ട്ടി​ത്ത​റ​പ്പി​ല്‍ പ്ര​ജീ​ഷിനെയാണ് ക​ടു​വ കൊ​ന്ന് പാ​തി ഭ​ക്ഷി​ച്ച​ത്. ഇതോടെയാണ് കടുവയെ പിടികൂടാൻ ശ്രമം ആരംഭിച്ചത്. ക​ണ്ണൂ​രി​ല്‍നി​ന്നും കോ​ഴി​ക്കോ​ടു​നി​ന്നുമട​ക്കം റാ​പ്പി​ഡ് റെ​സ്​​പോ​ൺ​സ് ടീം ​അം​ഗ​ങ്ങ​ളടക്കം നൂറോളം പേർ കു​ങ്കി​യാ​ന​ക​ളെ ഉൾപ്പെടുത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. നിരവധി കെണികളും ക്യാമറകളും വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു.

error: Content is protected !!